
വിഴിഞ്ഞം: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന പൊലീസ്
ഉദ്യോഗസ്ഥൻ മരിച്ചു. പയറ്റുവിള പൊറ്റയിൽ കരിയറമേലെ പുത്തൻവീട്ടിൽ സുരേന്ദ്രൻ വസുമതി ദമ്പതികളുടെ മകൻ എസ്. പ്രശാന്ത് (42) ആണ് മരിച്ചത്. പുളുങ്കുടി എ.ആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി അസുഖബാധിതനായിരുന്നു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ ആയിരുന്നു. ഇന്നലെ രാവിലെ പുലർച്ചയോടെ മരണം സംഭവിക്കുകയും ചെയ്തു. ഭാര്യ : പ്രവീണ. മക്കൾ : ജാനകി, യാദവ്. സഹോദരി സരിത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.