തിരുവനന്തപുരം: തിരുവനന്തപുരം അക്ഷരകലാ സമിതിയുടെ പുതിയ നാടകമായ ഹൃദ്യമീ ലാവ എന്ന നാടകത്തിന് 26ന് തിരിതെളിയും.ശ്രീ സ്വാതി തിരുനാൾ സംഗീത സഭയുടെയും അക്ഷരകലയുടെയും നേതൃത്വത്തിൽ കാർത്തിക തിരുനാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആർട്ടിസ്റ്റ് സുജാതനും,ഫ്രാൻസിസ് ടി.മാവേലിക്കരയും ചേർന്നാണ് തിരി തെളിയിക്കുന്നത്.ഡോ.എം.ആർ.തമ്പാൻ പങ്കെടുക്കും.മക്കളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധവും അവരുടെ ഭാവിയെയും സൂചിപ്പിക്കുന്ന വ്യത്യസ്ത കഥയാണ് നാടകത്തിന്റെത്.മീനമ്പലം സന്തോഷാണ് നാടക സംവിധാനം.രാജീവ് ഗോപാലകൃഷ്ണനാണ് തിരക്കഥ.കവി പ്രഭാവർമ്മ,​ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്,​മുൻ ചീഫ് സെക്രട്ടറി പി.ജോയി,​ചെമ്പഴന്തി ചന്ദ്രബാബു എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.സംഗീത നൽകിയിരിക്കുന്നത് ഉദയകുമാർ അഞ്ചലാണ്.