തിരുവനന്തപുരം : എസ്.എം.നൂഹ് അനുസ്മരണ സമ്മേളനം കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബഷീർ ബാബു അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് പാലോട് രവി,മുസ്ലിം ലീഗ് നേതാവ് കെ.എച്ച്.എം അഷറഫ്, സഹനം ചാരിറ്റബിൾ ഫോറം ജനറൽ സെക്രട്ടറി ഗുൽസാർ അഹമ്മദ് സേട്ട്,ആമച്ചൽ ഷാജഹാൻ,വിഴിഞ്ഞം ഹനീഫ് എന്നിവർ പങ്കെടുത്തു.ബീമാപള്ളി സക്കീർ ,​കണിയാപുരം ഇ.കെ.മുനീർ എന്നിവർ പങ്കെടുത്തു.എസ്.എം.നൂഹ് സ്മാരക പുരസ്‌കാര സമർപ്പണം ഒക്ടോബർ 1ന് മന്ത്രി പി. പ്രസാദ് നിർവഹിക്കും.