
തിരുവനന്തപുരം: ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സംസ്ഥാനതല ഏകദിന ധർണ നടത്തി.മുൻ എം.പി ഡോ.എ.സമ്പത്ത് ഉദ്ഘാടനം ചെയ്തു.ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക,പുറംജോലി കരാർ സമ്പ്രദായം അവസാനിപ്പിക്കുക,താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.അനിൽ,ഗോപകുമാർ,ജി.ശ്രീകുമാർ,എൽ.എസ്.ലിജു,പ്രദീപ്,ഷിലു റോബർട്ട്,കെ.കെ.രജിതാമോൾ,സി.പി.രാധാകൃഷ്ണൻ,കെ.ടി.അനിൽ കുമാർ,സി.രാജീവൻ,സനിൽ ബാബു,എൻ.നിഷാന്ത് തുടങ്ങിയവർ പങ്കെടുത്തു.