പാലോട്: നിരന്തര സമരങ്ങള്‍ക്കൊടുവില്‍ പാലോട്ടെ ദേശീയ സസ്യ ഉദ്യാനത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലിക്ക് അവസരം. ആഴ്ചകളായി തൊഴിലുറപ്പ് തൊഴിലാളികളെ സ്ഥാപനത്തിനകത്ത് കയറ്റാതെ സമരം നടത്തിയിരുന്ന പ്രോജക്ട് തൊഴിലാളികള്‍ കഴിഞ്ഞ ദിവസം എത്തിയില്ല. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഇവിടെ ജോലിചെയ്യാന്‍ അവസരം നല്‍കണമെന്ന ജില്ലാ ഓംബുഡ്‌സ്മാന്റെ വിധിയുടെ പിന്‍ബലത്തിലാണ് പെരിങ്ങമ്മല പഞ്ചായത്തിലെ ചിപ്പന്‍ചിറ വാര്‍ഡിലെ 83തൊഴിലാളികള്‍ ദേശീയ സസ്യ ഉദ്യാനത്തില്‍ ജോലിക്ക് കയറിയത്.
കഴിഞ്ഞ ഒന്നരമാസമായി ഇവരെ സ്ഥാപനത്തിന് അകത്തു കടത്താതെ ഗേറ്റില്‍ തന്നെ തടയുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ കനത്ത പൊലീസ് കാവലിലാണ് തൊഴിലാളികള്‍ സ്ഥാപനത്തില്‍ കയറിയതും ജോലികള്‍ ആരംഭിച്ചതും. അന്യം നിന്നു പോകുന്ന സസ്യജാലങ്ങള്‍ക്ക് തറയൊരുക്കല്‍ എന്ന വിഭാഗത്തില്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയാണ് 100- തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നത്.
ഗ്രാമപഞ്ചായത്ത് അംഗം ഗീതാപ്രിജി, തൊഴിലുറപ്പ് മാറ്റ് രാജി എന്നിവരുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ ജോലിക്ക് പ്രവേശിച്ചത്.