തിരുവനന്തപുരം: വെള്ളായണി ജംഗ്ഷൻ മുതൽ ദേവീക്ഷേത്രം വരെയുള്ള റോ‌ഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ജാലകം സാംസ്കാരികസമിതി ആവശ്യപ്പെട്ടു. നഗരസഭയുടെ സോണൽ ഓഫീസ്,​ ശാന്തിവിള ആശുപത്രി,​സ്കൂൾ,​കുറുവാണി ചന്ത,​വായനശാല തുടങ്ങിയവ ഈ റോഡിലാണ് സ്ഥിതിചെയ്യുന്നത്. റോഡ് തകർന്നു കിടക്കുന്നതിൽ കാൽനടയാത്രികരും​ ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് പതിവാണ്. അടിയന്തരമായി റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് വൈസ് പ്രസിഡന്റ് ശാന്തിവിള പത്മകുമാർ,​സെക്രട്ടറി ആനത്താനം രാധാകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.