hi

കല്ലറ: ജേഡ് വൈൻ വസന്തം തീർത്ത് വളവുപച്ച എ.കെ.എം പബ്ലിക് സ്കൂൾ. ഇന്ത്യയിൽ അപൂർവമായി വളരുകയും പൂക്കുകയും ചെയ്യുന്ന റെഡ് ജേഡ് വൈൻ പൂക്കളാണ് സ്കൂളിലെ പൂന്തോട്ടത്തിൽ വസന്തം തീർത്തിരിക്കുന്നത്. ഈ ചെടിയുടെ ജന്മദേശം ഫിലിപ്പീൻസിലെ ഉഷ്ണമേഖല പ്രദേശങ്ങളാണ്. നാട്ടിൽ ചില പ്രദേശങ്ങളിൽ ഇത് പൂത്തുവെങ്കിലും ഇത്രയധികം പൂക്കൾ വിരിയുന്നത് ആദ്യമാണ്. സന്ധ്യാസമയം ഇവ കൂടുതൽ തീ വർണത്തിൽ ജ്വലിക്കുന്നു. ചെടിക്ക് ഇരുമ്പ് പൈപ്പുകളാൽ പന്തലുണ്ടാക്കിയാണ് പടർത്തിയിരിക്കുന്നത്. ദിവസങ്ങളോളം ഇവയുടെ പൂക്കൾ കൊഴിഞ്ഞു പോകാതെ നിൽക്കുന്നു. ചെടിയുടെ തൈകൾ ഓൺലൈനായി വാങ്ങി സ്കൂളിൽ നട്ടുവളർത്തി പരിചരിച്ചത് അദ്ധ്യാപിക സിബിലയാണ്. ചെടികളോട് വളരെയേറെ താത്പര്യമുള്ള സിബില തന്റെ വീടിനോട് ചേർന്ന് ധാരാളം ചെടികൾ നട്ട് വളർത്തുന്നുണ്ട്.