tpr

തിരുവനന്തപുരം: തൃശൂർ പൂരം വിവാദത്തിലെ റിപ്പോർട്ട് മുഖ്യമന്ത്രി പരിശോധിക്കും മുമ്പ് കുറ്റവാളിയെ തീരുമാനിക്കുന്നത് ശരിയല്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. അന്വേഷണ റിപ്പോർട്ട് താൻ കണ്ടിട്ടില്ല. പൂരം അലങ്കോലമായി എന്നത് വസ്തുതയാണ്. സി.പി.ഐയുമായി നല്ല ബന്ധമാണ്. അവരുടെ പ്രശ്‌നങ്ങൾക്ക് തനിക്ക് മറുപടി പറയാനാകില്ല. എ.ഡി.ജി.പിയുടെ റിപ്പോർട്ടിനെ വിമർശിച്ചുള്ള ജനയുഗത്തിന്റെ മുഖപ്രസംഗം വായിച്ചിട്ടില്ല. എം.എം. ലോറൻസ് കിടപ്പായപ്പോൾത്തന്നെ ശരീരം മെഡിക്കൽ കോളേജിന് നൽകണമെന്ന് അറിയിച്ചിരുന്നു. അതു സംബന്ധിച്ച തർക്കം കുടുംബ പ്രശ്‌നമാണ്. വിഷയത്തിൽ കോടതി തീരുമാനം എടുത്തിട്ടുണ്ട്. ബഫർ സോൺ വിഷയത്തിൽ എൽ.ഡി.എഫ് മലയോര ജനതയ്ക്കൊപ്പമാണ്. താമരശേരി ബിഷപ്പുമായി സംസാരിച്ചിരുന്നു. കർഷകരെ സംരക്ഷിക്കുകയാണ് ലക്ഷ്യം. അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ കേന്ദ്രം ഒരു നടപടിയുമെടുത്തിട്ടില്ലെന്നും രാമകൃഷ്ണൻ ആരോപിച്ചു.