
സൂരി, അന്ന ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പി.എസ്. വിനോദ് രാജ് സംവിധാനം ചെയ്ത കൊട്ടികാളിക്ക് ഗ്രാന്റ് പ്രീ അവാർഡ് , റഷ്യയിൽ നടക്കുന്ന 22-ാമത് അമുർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലാണ് പുരസ്കാരം ലഭിച്ചതെന്ന് നിർമ്മാതാക്കളായ ശിവകാർത്തികേയൻ പ്രൊഡക്ഷൻസ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ബെർലിൻ ഫിലിം ഫെസ്റ്റിവൽ അടക്കം നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
മലയാളിതാരം അന്ന ബെന്നിന്റെ ആദ്യ തമിഴ് ചിത്രമാണ് കൊട്ടുകാളി. ആഗസ്റ്റ് 23 നാണ് തിയേറ്ററിൽ എത്തിയത്. നടൻ ശിവകാർത്തികേയന്റെ നിർമ്മാണ കമ്പനിയായ ശിവകാർത്തികേയൻ പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രം തിയേറ്ററിലും മികച്ച അഭിപ്രായം നേടിയിരുന്നു. അന്ന ബെന്നിന്റെ പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നു.
വിനോദ് രാജിന്റെ ആദ്യ ചിത്രമായ കൂഴങ്കൾ ഇന്ത്യയിൽ നിന്ന് 94-ാമത് ഒാസ്കാർ പ്രവേശനം നേടിയിരുന്നു.