seeniyar

മുടപുരം: പിരപ്പൻകോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നടന്ന കണിയാപുരം സബ് ജില്ലാ ഗേൾസ് വിഭാഗം കബഡി മത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ വെയിലൂർ ഗവ. ഹൈസ്കൂളിലെ ടീമുകൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂൾ കായികാദ്ധ്യാപിക ജി.പി. സുഷയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. വെയിലൂർ സ്കൂളിൽ നിന്ന് 9 വിദ്യാർത്ഥിനികൾക്ക് ജില്ലാ ടീമിലേക്കും സെലക്ഷൻ ലഭിച്ചു.