ko

കോവളം: സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡുകളിൽ സിൽവർ അവാർഡുകൾ നേടി ഉദയ സമുദ്ര ഗ്രൂപ്പ് ഒഫ് ഹോട്ടൽസ്.ഫെെവ് സ്റ്റാർ ഹോട്ടലുകളിലെ ഹോസ്‌പിറ്റാലിറ്റി രംഗത്തെ മികവിന് കോവളത്തെ ഉദയസമുദ്ര ലഷർ ബീച്ച് ഹോട്ടൽ ആൻഡ് സ്പായും,മികച്ച ഫാമിലി ബാക്ക് വാട്ടർ റിസോർട്ടിന് ആലപ്പുഴയിലെ ഉദയ ബാക്ക് വാട്ടേഴ്സ് റിസോർട്ടുമാണ് സിൽവർ മെഡലുകൾ നേടിയത്.സ്കാൾ നേപ്പാൽ അസോസിയേഷൻ പ്രസിഡന്റ് മഹേന്ദർ,യു.ഡി.എസ് ഗ്രൂപ്പ് ഒഫ് ഹോട്ടൽസ് സി.ഇ.ഒ രാജഗോപാൽ അയ്യർക്ക് അവാർഡുകൾ നൽകി.ഹോട്ടൽ ആൻഡ് ഹോസ്‌പിറ്റാലിറ്റി രംഗത്തെ മികവിനുള്ള അഞ്ച് അവാർഡുകളാണ് ഇത്തവണ യു.ഡി.എസ് ഗ്രൂപ്പിന് ലഭിച്ചത്.