വിഴിഞ്ഞം: രാഷ്ട്രീയ ജനതാദൾ കോവളം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം ഇന്ന് നടക്കും.ഉച്ചക്കട സി.എസ്.ഐ ഗ്രൗണ്ടിൽ വൈകിട്ട് 4.30ന് നടക്കുന്ന സമ്മേളനം കോവളം നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബുവിന്റെ അദ്ധ്യക്ഷതയിൽ കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഡോ.എ.നീലലോഹിതദാസ് മുഖ്യപ്രഭാഷണം നടത്തും.