തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതരോട് സർക്കാർ നീതി പുലർത്തുക,തൃശൂർപൂരം ജുഡീഷ്യൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ്(ജേക്കബ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 3ന് രാവിലെ 11ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും.അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.സംസ്ഥാന ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ നേതൃത്വം നൽകുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കരുമം സുന്ദരേശൻ അറിയിച്ചു.