തിരുവനന്തപുരം: കേരളബാങ്ക് വാർഷിക പൊതുയോഗവും സഹകരണ സെമിനാറും നാളെ രാവിലെ 10.15ന് കഴക്കൂട്ടത്തെ അൽസാജ് കൺവെൻഷൻ സെന്ററിൽ നടക്കും.മന്ത്രി വി.എൻ.വാസവൻ മുഖ്യപ്രഭാഷണം നടത്തും.പ്രാഥമിക കാർഷിക സഹകരണ ബാങ്കുകൾ,അർബൻ ബാങ്കുകൾ തുടങ്ങി 1688 സംഘങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും.2023-24 വർഷത്തെ സാമ്പത്തിക റിപ്പോർട്ട് പൊതുയോഗത്തിൽ അവതരിപ്പിക്കുമെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ,സി.ഇ.ഒ ജോർട്ടി എം.ചാക്കോ എന്നിവർ അറിയിച്ചു.