peyad

മലയിൻകീഴ്: പേയാട് സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മെഗാ എക്സ്പോയുടെ സമാപന സമ്മേളനം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

നെയ്യാറ്റിൻകര രൂപത കോപ്പറേറ്റ് മാനേജർ ജോസഫ് അനിൽ, വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.ബി.ബിജു ദാസ്, വാർഡ് അംഗം ഫ്ലോറൻസ് സരോജം, ലോക്കൽ മാനേജർ ഡോ.ജസ്റ്റിൻ ഡൊമനിക്, പി.ടി.എ കെ.കെ.സുനിൽ, പ്രിൻസിപ്പൽ എസ്. സുധ (പ്രിൻസിപ്പാൾ), സി.പി.ഒ.എസ്.പി.സി കോൺക്ലിൻ ജിമ്മി ജോൺ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിനുശേഷം കേരള പൊലീസ് ഓർക്കസ്ട്രയുടെ ഗാനമേളയുമുണ്ടായിരുന്നു.

തിരുവോണത്തിന്റെ താളമെന്നപേരിൽ നടത്തിയ ഓണപ്പാട്ട് മത്സരത്തിൽ മലയിൻകീഴ് ഗവ.ജി.എച്ച്.എസ്. എസ് ഒന്നാം സ്ഥാനവും ഗവ.എച്ച്.എസ്.എസ് കുളത്തുമ്മൽ രണ്ടാം സ്ഥാനവും നിയോ ഡെയിൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി.