തിരുവനന്തപുരം: ലോക ഹൃദയാരോഗ്യ ദിനത്തിന്റെയും നിംസ് ഹാർട്ട് ഫൗണ്ടേഷൻ 17-ാം വാർഷികാഘോഷങ്ങളുടെയും ഭാഗമായി നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി, നിംസ് മൈക്രോ ഹോസ്‌പിറ്റൽസ് ആൻഡ് വത്സല നഴ്സിംഗ് ഹോം എന്നിവിടങ്ങളിലായി 29നും 30നും സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് നടത്തും.രാവിലെ 11 മുതൽ വൈകിട്ട് 3 വരെയാണ് ക്യാമ്പ്.ഹൃദ്രോഗ വിദഗ്ദ്ധനും നിംസ് ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടറുമായ ഡോ.മധു ശ്രീധരന്റെ നേതൃത്വത്തിൽ നിംസ് മെഡിസിറ്റി കാർഡിയോളജിസ്റ്റുമാരായ ഡോ.സരിത.എസ് നായർ,ഡോ.കിരൺ ഗോപിനാഥ് എന്നിവർ പങ്കെടുക്കും. ഡോക്ടർ നിർദ്ദേശിക്കുന്ന ആദ്യത്തെ 100 പേർക്ക് എക്കോ,ടി.എം.ടി ടെസ്റ്റുകൾ സൗജന്യമായിരിക്കും. മറ്റുള്ളവർക്കും 50 ശതമാനം ഇളവ് ലഭിക്കും.ഹൃദ്രോഗം ഉള്ളവർക്ക് ആൻജിയോഗ്രാം,ആൻജിയോപ്ലാസ്റ്റി, ഹൃദയ ശസ്ത്രക്രിയ, ലാബ് പരിശോധന എന്നിവയ്ക്ക് 25 ശതമാനം ഇളവും നൽകും.മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഇസിജി,ബ്ലഡ് ഷുഗർ ടെസ്റ്റ്,കൺസൾട്ടേഷൻ എന്നിവ സൗജന്യമാണ്. ഫോൺ. 6238644236 ,6282664 946.