തിരുവനന്തപുരം:ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സുസ്ഥിര കേരള പദ്ധതിയുടെ ലോഗോ ഇന്ന് രാജ്ഭവനിൽ വൈകിട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി ജോർജ്ജ് സെബാസ്റ്റ്യൻ അറിയിച്ചു.പരിസ്ഥിതി ശാസ്ത്രജ്ഞൻ പത്മഭൂഷൻ പ്രൊഫ മാധവ് ഗാഡ്ഗിലാണ് സുസ്ഥിര കേരളത്തിന്റെ മുഖ്യ ഉപദേഷ്ടാവ്.