
തിരുവനന്തപുരം : രാജീവ് ഗാന്ധി കൾച്ചറൽ സൊസൈറ്റിയുടെ വാർഷികം ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു.തിരുമല സായി ആർക്കേഡിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ പ്രസിഡന്റ് എം.ശശിധരൻനായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.എസ്.വിശ്വംഭരൻ സ്വാഗതം പറഞ്ഞു.അംബിദാസ് കാരേറ്റ് രാജീവ്, നടുവത്ത് വിജയൻ,കെ.ശശിധരൻനായർ,വിത്സൻ,സതീഷ്‌കുമാർ,ഭാനുവിക്രമൻനായർ, ജയമോഹൻ,ശങ്കരൻകുട്ടി,പ്രേമകുമാരി, രജ്ഞി.എസ്.നായർ,ഷാഹുൽ തിരുമല എന്നിവർ സംസാരിച്ചു.മെഡിക്കൽ വിദ്യാഭ്യാ സത്തിലും,എസ്.എസ്.എൽ.സി ക്കും ഉന്നത വിജയം നേടിയ കുമാരി ആഷിയേയും, കുമാരി നിയ.എച്ച്,നായരേയും യോഗത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. കലാമത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനവും വിതരണം ചെയ്തു.