general

ബാലരാമപുരം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കോവളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഉച്ചക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മംഗലത്തുകോണത്ത് നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ യു.ഡി.എഫ് കോവളം ചെയർമാൻ കോളിയൂർ ദിവാകരൻ നായർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം വിൻസെന്റ് ഡി. പോൾ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉച്ചക്കട സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി വിപിൻ ജോസ്,​ മുൻ ബ്ലോക്ക് പ്രസിഡന്റ് വെങ്ങാനൂർ ശ്രീകുമാർ,​ കിട്ടുകാൽ ഗോപി, മണ്ഡ‌ലം പ്രസിഡന്റുമാരായ നതീഷ് നളിനൻ,​ ജിനുലാൽ,​ അഡ്വ.സതികുമാരി,​ വെള്ളാർ മധു,​ മുകലൂർമുള അനി,​ നന്നംകുഴി ബിനു,​ സിസിലിപുരം ജയകുമാർ,​ കല്ലിയൂർ വിജയൻ,​ യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശരത് കോട്ടുകാൽ,​ മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിജി ആനന്ദ് എന്നിവർ പങ്കെടുത്തു.