തിരുവനന്തപുരം: സ്മാർട്ട് സിറ്റി പ്രോജക്ട് ആരംഭിച്ച് വർഷം കഴിഞ്ഞ സാഹചര്യത്തിൽ പ്രവൃത്തികൾ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണമെന്ന് ജില്ലയിലെ റസിഡന്റ്സ് അസോസിയേഷൻ കേന്ദ്ര സംഘടനയായ ഫ്രെറ്റേർണിറ്റി ഒഫ് റസിഡന്റ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വഞ്ചിയൂർ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഡോ.ജയദേവൻ നായർ,പരണീയം ദേവകുമാർ,ഡോ.മോസസ്, ചന്ദ്രശേഖരൻ, കെ.ജി.ബാബു, സതീഷ്‌ചന്ദ്രൻ നായർ, മുത്തുഷറഫ്, നദീറാ സുരേഷ് എന്നിവർ പങ്കെടുത്തു.