
തിരുവനന്തപുരം : 2024-25ലെ സംസ്ഥാന സ്കൂൾ കായികോത്സവം ഒളിമ്പിക്സ് മാതൃകയിൽ കൊച്ചിയിൽ എട്ട് പകലും രാത്രിയുമായി നവംബർ 4 മുതൽ 11 വരെ നടക്കും.
24000ത്തോളം കായികപ്രതിഭകളും 2000ത്തോളം സവിശേഷ കഴിവുകളുള്ള കുട്ടികളും പങ്കെടുക്കുന്ന ലോകത്തെ ഏറ്റവും വലിയ മേളയാകും ഇതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പറയുന്നു. നഗരത്തിലെ 19 വേദികളിലാണ് മത്സരം. നടത്തിപ്പിന് ഇവന്റ് മാനേജ്മെന്റ് ഏജൻസിയെ ക്ഷണിക്കാനുള്ള എക്‌സ്‌പ്രഷൻ ഒഫ് ഇന്ററസ്റ്റ് (താത്പര്യപത്രം) education.kerala.gov.in, sports.kite.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യപത്രം ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 3 ആണ്. അന്ന് വൈകിട്ട് മൂന്നിന് അപേക്ഷകൾ supdts.dge@kerala.gov.in എന്ന മെയിൽ അഡ്രസിലോ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം- 14 എന്ന വിലാസത്തിലോ ലഭ്യമാക്കേണ്ടതാണ്.