
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 30 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കും.
നാലാം സെമസ്റ്റർ എം.ടി.ടി.എം. വൈവവോസി (റെഗുലർ) പരീക്ഷ ഒക്ടോബർ മൂന്നിന് ചേർത്തല നൈപുണ്യ സ്കൂൾ ഒഫ് മാനേജ്മെന്റിൽ നടത്തും.
ചേർത്തല എസ്.എൻ.കോളേജിൽ 25 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. ബോട്ടണി പ്രാക്ടിക്കൽ പരീക്ഷകൾ 27 ലേക്കും, കൊല്ലം എസ്.എൻ. കോളേജ് ഫോർ വിമനിൽ 25ന് നടത്താനിരുന്ന ബോട്ടണി പ്രാക്ടിക്കൽ പരീക്ഷകൾ 27നും നടത്തും.
നാലാം സെമസ്റ്റർ എം.എസ്സി. കമ്പ്യൂട്ടർ സയൻസിന്റെ പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ 30 മുതൽ ഒക്ടോബർ 4 വരെ അതത് കോളേജുകളിൽ നടത്തും.
എം.ജി സർവകലാശാല വൈവാവോസി
ആറാം സെമസ്റ്റർ ബി.എ ഫിലോസഫി സി.ബി.സി.എസ്.എസ് (2009 മുതൽ 2012 വരെ അഡ്മിഷനുകൾ ഇംപ്രൂവ്മെന്റും മേഴ്സി ചാൻസും ഒക്ടോബർ 2022) പരീക്ഷയുടെ പ്രോജക്ട് വൈവാവോസി പരീക്ഷകൾ 30 ന് എറണാകുളം മഹാരാജാസ് കോളജിൽ നടക്കും.
പി.ജി ആയുർവേദം മെരിറ്റ്, കാറ്റഗറി ലിസ്റ്റ്
തിരുവനന്തപുരം: പി.ജി ആയുർവേദ കോഴ്സുകളിൽ പ്രവേശനത്തിനുള്ള താത്കാലിക മെരിറ്റ്, കാറ്റഗറി ലിസ്റ്റുകൾ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ഇ-മെയിലിൽ ഇന്ന് (25) ഉച്ചയ്ക്ക് 12നകം അറിയിക്കണം. പ്രൊഫൈലിലെ ന്യൂനതകൾ പരിഹരിക്കാനും തിരുത്താനും 25ന് ഉച്ചയ്ക്ക് 12വരെ വെബ്സൈറ്റിൽ അവസരമുണ്ട്. ഹെൽപ്പ് ലൈൻ- 04712525300
എസ്.എസ്.എൽ.സി
മാർക്കിന് അപേക്ഷിക്കാം
തിരുവനന്തപുരം: എസ്.എസ്.എൽ.സിഗ്രേഡ് സമ്പ്രദായത്തിൽ പരീക്ഷയെഴുതിയവർക്ക് മാർക്ക് വിവരം ലഭിക്കാൻ ഇപ്പോൾ അപേക്ഷിക്കാമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ അദ്ധ്യയന വർഷം പരീക്ഷയെഴുതിയവർ 500 രൂപയുടെ ഡി.ഡിയും മാർക്ക് ലിസ്റ്റിന്റെ പകർപ്പും സഹിതം അപേക്ഷിക്കണം. പരീക്ഷയെഴുതി രണ്ടു വർഷം കഴിഞ്ഞവർ 200 രൂപയടച്ചാൽ മതി.
ഓർമിക്കാൻ...
...........................
1. പി എച്ച്.ഡി പ്രോഗ്രാം:- ഭോപ്പാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എജ്യുക്കേഷൻ & റിസർച്ചിൽ (ഐസർ) ജനുവരിയിൽ തുടങ്ങുന്ന പിഎച്ച്.ഡി പ്രോഗ്രാമിന് ഒക്ടോബർ 14 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.iiserb.ac.in/doaa/admission.
2. എൽഎൽ.ബി:- കേരളത്തിലെ കോളേജുകളിലെ 5 വർഷ എൽഎൽ.ബി പ്രോഗ്രാമുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തുന്ന ഓപ്ഷൻ രജിസ്ട്രേഷൻ 25-ന് (ഇന്ന്) ഉച്ചകഴിഞ്ഞ് 3 വരെ. വെബ്സൈറ്റ്: www.cee.kerala.gov.in.
3. എം.ഫിൽ:- കോഴിക്കോട് ഇംഹാൻസിൽ എം.ഫില്ലിന് (സൈക്യാട്രിക് സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി) ഇന്ന് കൂടി അപേക്ഷിക്കാം. വെബ്സൈറ്റ്: www.lbscentre.kerala.gov.in.
4. ഫാഷൻ ഡിസൈൻ:- കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ 2 വർഷ FDGT കോഴ്സുകളിലേക്ക് 30 വരെ സ്പോട്ട് അഡ്മിഷൻ. വെബ്സൈറ്റ്: www.polyadmission.org/gifd.
പി.എസ്.സി അഭിമുഖം
പത്തനംതിട്ട ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 66/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 26, 27 തീയതികളിൽ പി.എസ്.സി ആലപ്പുഴ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.ഫോൺ: 0468 2222665.
തിരുവനന്തപുരം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്.-എൻ.സി.എ വിശ്വകർമ്മ (കാറ്റഗറി നമ്പർ 324/2023), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് - എൻ.സി.എ - പട്ടികജാതി (കാറ്റഗറി നമ്പർ 219/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് ഒക്ടോബർ 4ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.