തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഈസ്റ്റ് റസിഡന്റ്സ് അസോസിയേഷന്റെ 28-ാമത് വാർഷിക പൊതുയോഗവും ഓണസംഗമവും വൈ.എം.സി.എ ലൈബ്രറി ഹാളിൽ മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. പിന്നണി ഗായിക ഡോ.അരുന്ധതി മുഖ്യാതിഥിയായി. അസോസിയേഷൻ പ്രസിഡന്റ് എസ്.മോഹനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി.ദാമോദരൻ നായർ, ഡോ.ജി.ജയസേനൻ, രാജ് കിഷോർ, എസ്.ഗിരീഷ് കുമാർ, കെ.എസ്.കൃഷ്ണൻ, സ്മിതാ തമ്പി തുടങ്ങിയവർ പങ്കെടുത്തു.