കിളിമാനൂർ:തട്ടത്തുമല എൻ.ബാഹുലേയൻ മെമ്മോറിയൽ സാംസ്‌കാരികവേദി ഏർപ്പെടുത്തിയ ജനമിത്ര പുരസ്‌കാരം കെ.എം.ജയദേവൻമാസ്റ്റർക്ക് മരണാനന്തര ബഹുമതിയായി നൽകും.ഷീൽഡും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ ജനവിഭാഗങ്ങളേയും ഒരുപോലെ കണ്ട് ജനക്ഷേമ പ്രവർത്തനങ്ങളിൽ മുഴുകിയ നേതാവായിരുന്നു കെ.എം.ജയദേവൻമാസ്റ്ററെന്ന് സാംസ്‌കാരികവേദി വിലയിരുത്തി.എൻ.ബാഹുലേയന്റെ ഇരുപത്തിയഞ്ചാം ചരമവാർഷികദിനമായ ഒക്ടോബർ 7ന് തട്ടത്തുമലയിൽ നടക്കുന്ന ചടങ്ങിൽ ഒ.എസ്. അംബിക എം.എൽ.എ പുരസ്‌കാരം നൽകുമെന്ന് സാംസ്‌കാരികവേദി പ്രസിഡന്റ് എം. വിജയകുമാറും സെക്രട്ടറി ബി.ഹീരലാലും അറിയിച്ചു.