hi

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിന് മുന്നിൽ നടത്തിയ ധർണ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഷാഹിദ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ സ്വാഗതം പറഞ്ഞു.ട്രഷറർ വട്ടപ്പാറ അനിൽകുമാർ, അസോസിയേറ്റ് ജനറൽ സെക്രട്ടറി എൻ.രാജ് മോഹൻ,ഭാരവാഹികളായ കെ.രമേശൻ,ബി. സുനിൽകുമാർ,അനിൽ വെഞ്ഞാറമൂട്,റ്റി.യു. സാദത്ത്,സാജു ജോർജ്,ബി.ജയചന്ദ്രൻ പിള്ള, ജോൺ ബോസ്കോ,ജി.കെ ഗിരീഷ്,പി.എസ് . മനോജ്,പി.വിനോദ് കുമാർ,പി.എം.നാസർ, എം.കെ.അരുണ എന്നിവർ സംസാരിച്ചു.