
വിതുര; വിതുര ആറ്റുമൺപുറം നീർത്തട പദ്ധതി യാഥാർത്ഥ്യമാകുന്നു. വിതുര പഞ്ചായത്തിലെ മണലി വാർഡിൽ പൂർണമായും, കല്ലാർ വാർഡുകളിലുള്ളവർക്ക് ഭാഗികമായും പദ്ധതി പ്രയോജനകരമാകും. വിതുര പഞ്ചായത്തിലെ മണലി വാർഡിൽ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കിയ ആറ്റുമൺപുറം നീർത്തട പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തി.
മണലിവാർഡിലെ കലത്തോട്,കൊമ്പ്രാംകല്ല്,പെരുംപാറയടി,മുരുക്കുംകാല,ആറ്റുമൺപുറം വേങ്ങത്താര, കല്ലൻകുടി, തലത്തൂതക്കാവ്, ഇലവൻമൂട്, വെറ്റക്കൊടി, അലത്തറി,ചാരുപാറ,പെണ്ണങ്കപ്പാറ,ഇടിമടങ്ങ്, കല്ലാർ വാർഡിലെ മൊട്ടമൂട്, മുല്ലമൂട് എന്നീ പ്രദേശത്തുള്ള ഗോത്രകുടിയേറ്റക്കാർക്ക് മണ്ണ് ജലസംരക്ഷണവും ജൈവസമ്പത്തിന്റെ പരിപാലനവും ലക്ഷമിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.
നീർത്തടപ്രദേശത്ത് മണ്ണ്,ജലസംരക്ഷണ പ്രവൃത്തികൾ നടപ്പിലാക്കിയതോടെ കാർഷികാഭിവൃത്തി കൈവരിക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും ഭൂഗർഭജലവിതാനം ഉയർത്തുന്നതിനും സാധിച്ചതായി വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് അറിയിച്ചു. പദ്ധതിപ്രദേശത്തെ 199 കുടുംബങ്ങൾക്ക് നീർത്തടപദ്ധതി ഗുണകരമായിട്ടുണ്ടെന്ന് മണ്ണ് സംരക്ഷണ അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞു.
പ്രവർത്തനങ്ങൾ പൂർത്തിയായി
2019ലാണ് പദ്ധതി പ്രഖ്യാപിച്ചത്. 2023ൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. കൃഷിക്കും കുടിവെള്ളത്തിനുമായി വിവിധ ഭാഗങ്ങളിലായി പത്ത് കിണറുകൾ നിർമ്മിച്ചിട്ടുണ്ട്. കൂടാതെ മണ്ണ് സംരക്ഷണത്തിനായി തടയണ, പാർശ്വഭിത്തി,കയ്യാല,നടപ്പാലം എന്നിവയും നിർമ്മിച്ചിട്ടുണ്ട്.
അനുവദിച്ച തുക-------------------1.6,65000രൂപ.
പദ്ധതി പ്രഖ്യാപിച്ചത്------------------2019ൽ
പദ്ധതി പൂർത്തീകരിച്ചത്--------------2023ൽ
ഉദ്ഘാടനം--------------------------2024സെപ്തംബർ 25ന്
ഉദ്ഘാടനം നടത്തി
വിതുര മണലിആറ്റുമൺപുറം നീർത്തടിപദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.പ്രസാദ് ഓൺലൈനിലൂടെ നിർവഹിച്ചു. ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ്, ജില്ലാപഞ്ചായത്തംഗം എ.മിനി,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യാജയൻ, മണ്ണ് പരിവേഷണ അഡീഷണൽ ഡയറക്ടർ ഡി.ആനന്ദബോസ്, അസിസ്റ്റന്റ് ഡയറക്ടർ വി.ആർ.ഷീജാരാജൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മേമല വിജയൻ,വി.എസ്.ബാബുരാജ്,നീതുരാജീവ്,വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ആനപ്പാറ ശ്രീലത, കല്ലാർ വാർഡ്മെമ്പർ സുനിത, എസ്.എൻ.അനിൽകുമാർ, സന്തേഷ് വിതുര,ആനപ്പാറവിഷ്ണു, അരുൺ.സി.എസ്, ബർലിൻബഞ്ചമിൻ, ഷംനാദ്, രാധാകൃഷ്ണൻ, മനോഹരൻകാണി, ശശീന്ദ്രൻകാണി, ബിനു, മഹേഷ്, രാജൻകാണി, അനിൽകുമാർ, പ്രിയ, സുനിത,സുചീന്ദ്രൻ,രശ്മിമനോഹർ എന്നിവർ പങ്കെടുത്തു.