തിരുവനന്തപുരം : ആർ.സി.ഐ ഇന്ത്യ തിരുവനന്തപുരം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മനഃശാസ്ത്ര ശാഖയുടെയും സഞ്ജീവനി സംഘടനകളുടെയും സൗഹൃദ സമ്മേളനം ഡോ.കുഞ്ചാറിയ ഐസക് ഉദ്ഘാടനം ചെയ്തു.ജോൺ എം.പുന്നൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.ടൈറ്റസ് കോശി,ഡോ.ജി.ജയകുമാർ,മാത്യൂസ് വേങ്ങൽ,ജി.എൻ.നായർ,ശ്രീകുമാർ(വിചാരബിന്ദു ),സൂസൻ പുന്നൻ,ഡോ.എം.ഡി.അജിതാ ബായ്,രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ആർ.സി.ഐയുടെ ഇന്ത്യയുടെ മുൻ പ്രസിഡന്റും സഞ്ജീവനിയുടെ രക്ഷാധികാരി ഡോ.ഹാഫിസ് മുഹമ്മദിനെ ഉപഹാരം നൽകി ആദരിച്ചു.