നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നേത്ര ചികിത്സയ്ക്കെത്തിയ വൃദ്ധ ദമ്പതികളിൽ ഭാര്യ ഭർത്താവിന്റെ ദേഹമാസകലം മുളകുപൊടി എറിഞ്ഞു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. അമരവിള സ്വദേശി ബെൽസ്, ഭാര്യ ലീലയുമൊത്താണ് രാവിലെയെത്തിയത്. പിന്നീട് ആശുപത്രിക്ക് പുറത്തുപോയ ലീല കൈയിൽ കരുതിയിരുന്ന മുളകുപൊടി ഭർത്താവിന്റെ ദേഹത്തേക്ക് വാരി ഇടുകയായിരുന്നു. പിങ്ക് പൊലീസെത്തി, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ലീലയെ തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. അമരവിള സ്വദേശിയായ ലീല മികച്ച കർഷകയായിരുന്നു. കൃഷിയിടങ്ങൾ പ്രകൃതിക്ഷോഭത്തിൽ നഷ്ടപ്പെട്ട് ഇവരുടെ മനോനില നഷ്ടപ്പെടുകയായിരുന്നത്രെ. സർക്കാർ ആനുകൂല്യം ലഭിക്കുമെന്ന് വിചാരിച്ചെങ്കിലും ലഭ്യമായില്ല. തുടർന്നാണ് ഇവരുടെ മനോനില നഷ്ടപ്പെട്ടതെന്നു പറയുന്നു.