തിരുവനന്തപുരം:ഫിൽക്ക ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ ഫിലിം ഫെസ്റ്റിവൽ 26ന് രാവിലെ 9.30ന് ജോയിന്റ് കൗൺസിൽ ഹാളിൽ നടക്കും.കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ.കരുൺ,ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ,വിജയകൃഷ്ണൻ,സാബു ശങ്കർ,ജയശ്ചന്ദ്രൻ കല്ലിംഗൽ,ഡോ.ബി.രാധാകൃഷ്ണൻ,അഡ്വ.ഫിലിപ് ജോസഫ്,ഗിരിജ സുരേന്ദ്രൻ എന്നിവർ പ്രത്യയ ശാസ്ത്രത്തിന്റെ ചരിത്രപാഠ ചലച്ചിത്ര അദ്ധ്യായങ്ങൾ എന്ന സെമിനാറിൽ പങ്കെടുക്കും. ചലച്ചിത്ര മേളയിൽ റോസാ ലക്സംബർഗ് (ജർമ്മനി),മുഖാമുഖം(ഇന്ത്യ),മെമ്മറീസ് ഒഫ് അണ്ടർ ഡെവലപ്മെന്റ്(ക്യൂബ),ആഷസ് ആൻഡ് ഡയമണ്ട്സ്(പോളണ്ട്),ഇലക്ട്ര മൈ ലൗ(ഹംഗറി) എന്നീ സിനിമകൾ പ്രദർശിപ്പിക്കും.പ്രവേശനം സൗജന്യം.വിവരങ്ങൾക്ക് ഫോൺ: 8089036090.