
കിളിമാനൂർ: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക,രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനയ്ക്കെതിരെ നടപടി സ്വീകരിക്കുക,ആഭ്യന്തരവകുപ്പിന്റെ ക്രിമിനൽവത്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരേറ്റ് ജംഗ്ഷനിൽ നടന്ന പ്രതിഷേധ കൂട്ടായ്മ കെ.എസ്.ശബരിനാഥ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി മെമ്പർ എൻ.സുദർശനൻ മുഖ്യപ്രഭാഷണം നടത്തി.നഗരൂർ എ.ഇബ്രാഹിംകുട്ടി,ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ എ.ഷിഹാബുദ്ദീൻ എൻ.ആർ.ജോഷി,ജില്ലാപഞ്ചായത്ത് അംഗം ജി.ജി.ഗിരി കൃഷ്ണൻ എന്നിവർ സംസാരിച്ചു.ഡി.സി.സി മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സുസ്മിത സ്വാഗതവും പുളിമാത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.എസ്.സുമേഷ് നന്ദിയും പറഞ്ഞു.
മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനിൽ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ മേവർക്കൽ നാസർ,തോട്ടയ്ക്കാട് ദിലീപ്,കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അടയമൺ മുരളി,കെ.എസ്.യു സംസ്ഥാന സെക്രട്ടറി ആദേശ് സുധർമൻ,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രമാഭായ് എന്നിവർ പങ്കെടുത്തു.