f

□ വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്റർ അകലം. □ഉയരം ബാധകമല്ല

തിരുവനന്തപുരം : തീരദേശ പരിപാലന നിയമത്തിന്റെ പ്ളാനിൽ മാറ്റം വരുത്തി സോൺ

രണ്ടിൽ ഉൾപ്പെടുത്തിയ സംസ്ഥാനത്തെ 66 പഞ്ചായത്തുകളിൽ കടലിൽ നിന്ന് 50

മീറ്റർ പരിധിയിൽ 3228 സ്വയർ ഫീറ്റ് വരെയുള്ള കെട്ടിടങ്ങൾ പണിയാൻ പഞ്ചായത്തുകൾക്ക്

അനുമതി നൽകാം. നേരത്തേ,കളക്ടർ അദ്ധ്യക്ഷനായ ജില്ലാതലസമിതിയുടെ അനുമതി

ആവശ്യമായിരുന്നു. വൻകിട കെട്ടിടങ്ങൾക്ക് മാത്രം ഇനി ജില്ലാതലസമിതിയെ

സമീപിച്ചാൽ മതി. കെട്ടിടങ്ങളുടെ ഉയരം ബാധകമല്ല.വേലിയേറ്റ രേഖയിൽ നിന്നാണ് 50

മീറ്റർ അകലം.

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 66 വാർഡുകളാണ് സോൺ രണ്ടിലുൾപ്പെട്ടത്. ഇതിൽ 22 പഞ്ചായത്തുകളും കോഴിക്കോടാണ്. തൃശൂരിലെ ഒരു പഞ്ചായത്ത് മാത്രം. കൊല്ലത്തും കോട്ടയത്തും തീരദേശപരിപാലന നിയമം ബാധകമാണെങ്കിലും ഒരു പഞ്ചായത്തും സോൺ രണ്ടിലുൾപ്പെട്ടിട്ടില്ല.നഗരസ്വഭാവമുള്ളതായി സംസ്ഥാനം കണ്ടെത്തി ശുപാർശ ചെയ്ത 66 പഞ്ചായത്തുകളെയാണ് കേന്ദ്രം സോൺ രണ്ടിൽ ഉൾപ്പെടുത്തിയത്.

സോൺ രണ്ടിലുൾപ്പെട്ട

പഞ്ചായത്തുകൾ

□തിരുവനന്തപുരം-(9)

അണ്ടൂർക്കോണം, ചെങ്കൽ, കടയ്ക്കാവൂർ, ചിറയിൻകീഴ്, കരുംകുളം, കോട്ടുകാൽ, മംഗലപുരം, വക്കം, വെങ്ങാനൂർ.

□ആലപ്പുഴ-(2)

അമ്പലപ്പുഴ നോർത്ത്, അമ്പഴപ്പുഴ സൗത്ത്

□എറണാകുളം-(10)

ചെല്ലാനം, ചേരാനല്ലൂർ, ഇളംകുന്നപ്പുഴ, കടമക്കുടി, കുമ്പളം, കുമ്പളങ്ങി, മുളവുകാട്, നായരമ്പലം, ഞാറയ്ക്കൽ, വരാപ്പുഴ

□തൃശൂർ-(1)

പാവറട്ടി

□മലപ്പുറം-(4)

ചേലമ്പ്ര,തേഞ്ഞിപ്പാലം,വാഴക്കാട്,വാഴയൂർ

□കോഴിക്കോട്-(22)

അത്തോളി, അഴിയൂർ, ബാലുശ്ശേരി, ചേളന്നൂർ, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ചോറോട്, എടച്ചേരി, ഏറാമല, കടലുണ്ടി, കക്കോടി, കോട്ടൂർ, മാവൂർ, മൂടാടി, നടുവണ്ണൂർ, ഒളവണ്ണ, പെരുമണ്ണ, പെരുവയൽ, തലക്കുളത്തൂർ, തിക്കോടി, തിരുവള്ളൂർ, ഉള്ളിയേരി.

□കണ്ണർ-(11)

അഴീക്കോട്, ചെറുകുന്ന്, ചിറക്കൽ, ചൊക്ലി, കല്യാശേരി, കണ്ണപുരം, മാട്ടൂൽ, ന്യൂ മാഹി, പാപ്പിനിശേരി, രാമന്തളി, വളപട്ടണം

□കാസർകോട്- (7)

അജാനൂർ, ചെങ്കള, മൊഗ്രാൽപുത്തൂർ, പള്ളിക്കര, പുല്ലൂർ പെരിയ, തൃക്കരിപ്പൂർ, ഉദുമ