
ആറ്റിങ്ങൽ: അവനവഞ്ചേരി മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ പ്രകാശ് എം.പിക്ക് പഴം കൊണ്ട് അവനവഞ്ചേരി ഇണ്ടളയപ്പൻ ക്ഷേത്രത്തിൽ തുലാഭാരം നടത്തി.കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ജയചന്ദ്രൻ നായർ,ജനറൽ സെക്രട്ടറി എസ്.ശ്രീരംഗൻ,ജനറൽ സെക്രട്ടറിയും കൗൺസിലറുമായ കെ.ജെ.രവികുമാർ,മുൻ കൗൺസിലർ ഇന്ദിരാ ഭായി അമ്മ,ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.രഘുറാം,ഐ.എൻ.ടി.യു.സി സ്റ്റേറ്റ് കമ്മിറ്റി അംഗം പാണന്റെ മുക്ക് സലിം,പ്രവാസി കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പള്ളിമുക്ക് നാസർ,പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.സുദർശനൻ പിള്ള,കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ബി.മനോജ്,ചന്ദ്രശേഖരൻ നായർ,ഊരുപൊയ്ക അനിൽ,സുകുമാരപിള്ള,സതീശൻ,ക്ഷേത്ര കമ്മിറ്റി ജീവനക്കാർ തുടങ്ങിയവർ അടൂർ പ്രകാശ് എം.പിയെ സ്വീകരിച്ചു.