a

കടയ്ക്കാവൂർ: നെടുങ്ങണ്ട ഒന്നാം പാലം മുതൽ അഞ്ചുതെങ്ങ് കോട്ട വരെ റോഡിന് ഇരുവശങ്ങളിലെയും പുല്ല് വളർന്ന് കാടായി മാറി യാത്രക്കാർക്ക് അപകടക്കെണിയാകുന്നു.വാഹന യാത്രികർക്ക് റോഡിന് ഇരുവശങ്ങളിലെയും കാട് കാഴ്ചമറയ്ക്കുന്നത് മൂലം അപകടങ്ങൾ പതിവാണ്.രാത്രികാലങ്ങളിൽ ഇഴജന്തു ശല്യവും രൂക്ഷമാണ്.തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോകാനുളള യാത്രികർ ആശ്രയിക്കുന്ന റോഡിനാണ് ഈ ദുരവസ്ഥ. പഞ്ചായത്തിൽ തൊഴിലുറപ്പിന്റെ പരിധിയിൽപ്പെടുത്തി പോലും ഈ കാട് വൃത്തിയാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇരുവശങ്ങളിലെയും കാട് വൃത്തിയാക്കാൻ ഓംബുഡ്സ്‌മാന്റെ ഓർഡർ ഉണ്ടായിരുന്നെന്നാണ് അറിയുന്നത്. എന്നിട്ട് പോലും പഞ്ചായത്ത് അധികാരികൾ നടപടി സ്വീകരിക്കുന്നില്ല.എത്രയും വേഗം കാട് വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.