തിരുവനന്തപുരം: അടഞ്ഞുകിടക്കുന്ന തോട്ടങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുക,തോട്ടം തൊഴിലാളികളുടെ വേതന വർദ്ധന നടപ്പാക്കുക,ശമ്പള കുടിശിക, ഗ്രാറ്റു‌വിറ്റി തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരളാ പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് വിതുര വില്ലേജ് ഒാഫീസ് പടിക്കൽ ജില്ലാതല സത്യഗ്രഹം നടത്തും.ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റും പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്യും. അരുവിയോട് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുക്കും.