
തിരുവനന്തപുരം:കാലടി വാർഡിലെ ഇരുമ്പ് പാലങ്ങൾ മാറ്റി കോൺക്രീറ്റ് പാലങ്ങളാക്കുക,ഭൂമിയുടെ ന്യായവില കുറയ്ക്കുക,കരമന-കിള്ളിയാറിന്റെ തീരത്തുള്ള ബണ്ടുകളുടെ പണി പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്) കാലടി ജംഗ്ഷനിൽ നടത്തിയ ഉപവാസ സമരം കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് കാലടി സുരേഷ് നേതൃത്വം നൽകി.മണക്കാട് സുരേഷ് മുഖ്യപ്രഭാഷണം നടത്തി.സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് യു.വി.ദിനേശ് മണി ഉദ്ഘാടനം ചെയ്തു.കമ്പറ നാരായണൻ,കൊഞ്ചിറവിള വിനോദ്,പനത്തുറ പുരുഷോത്തമൻ,എം.എസ്.നസീർ തുടങ്ങിയവർ പങ്കെടുത്തു.