
വക്കം: നിലയ്ക്കാമുക്ക് പണയിൽക്കടവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പൗരസമിതിയുടെ നേതൃത്വത്തിൽ ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചു. പ്രദേശവാസികളും പ്രായമായവരും വ്യാപാരി വ്യവസായികളും വാർഡുമെമ്പർമാരും വാഹനയാത്രക്കാരും ഓട്ടോ ടാക്സി തൊഴിലാളികളുമുൾപ്പെടെ മുന്നൂറോളംപേർ പങ്കെടുത്തു. ഇന്നലെ വൈകിട്ട് 4 മണിയോടെ വക്കം പണയിൽക്കടവ് ഗുരുമന്ദിരത്തിൽ നിന്നാരംഭിച്ച യാത്ര തോപ്പിക്കവിളാകം ഗേറ്റ് വരെയെത്തി, ചന്തമുക്കിൽ മധുരവിതരണത്തിന് ശേഷം സമാപിച്ചു. സ്ഥലം എം.എൽ.എയുടേയും വക്കം പഞ്ചായത്ത് ഭരണസമിതിയുടെയും നിലപാടുകൾക്കെതിരായാണ് ജനകീയ പൗരസമിതി ബഹുജനക്കൂട്ടായ്മ സംഘടിപ്പിച്ചത്.