
തിരുവനന്തപുരം: ബ്രഹ്മകുമാരീസ് ഈശ്വരി വിശ്യവിദ്യാലയം സംഘടിപ്പിച്ച മലയാളി മങ്ക മത്സരത്തിൽ നൃത്താദ്ധ്യാപിക സുരഭി നായർ ജേതാവായി.ക്രൈസ്റ്റ് നഗർ സ്‌കൂൾ അദ്ധ്യാപിക നിത്യയാണ് ഫസ്റ്റ് റണ്ണറപ്പ്.ഡോക്ടർ മീനാക്ഷി സെക്കൻഡ് റണ്ണറപ്പായി.വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകളുടെ കലാപരമായ കഴിവുകളെ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനും സ്ത്രീശാക്തീകരണം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് മലയാളി മങ്ക 2024 സംഘടിപ്പിച്ചത്.ബ്രഹ്മകുമാരീസ് ഡയറക്ടർ മിനിയും സീരിയൽ താരം ലക്ഷ്മി കീർത്തനയും ചേർന്ന് ദീപം തെളിച്ച് ഉദ്ഘാടനംചെയ്തു.പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ.പ്രവീണും ബ്രഹ്മകുമാരി ബീനദേവിയും പങ്കെടുത്തു. മുപ്പതിലധികം മത്സരാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 15 പേരാണ് റാമ്പിൽ മാറ്റുരച്ചത്. ലാലു പോൾ,വേണു നായർ,രേഷ്മ സൈനുലാബ്ദീൻ,ബിന്ദു എന്നിവരായിരുന്നു വിധികർത്താക്കൾ.