
മുടപുരം: കിഴുവിലം പഞ്ചായത്തിൽ പണി പൂർത്തിയായ ടർഫ്,വിശ്രമ മന്ദിരം എന്നിവ തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ്,യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.ഉപരോധ സമരം കുറക്കോളി മൊയ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രൊഫ.തോന്നയ്ക്കൽ ജമാൽ അദ്ധ്യക്ഷത വഹിച്ചു.ജസീം ചിറയിൻകീഴ്,മുൻസീർ പറയത്തുകോണം,ഫൈസൽ കിഴുവിലം,സതീശൻ കടയ്ക്കാവൂർ,നൗഷാദ് പുത്തൻവിള,ഷാൻ കാട്ടുമുറാക്കൽ,ഫൈസൽ മഞ്ചാടിമൂട്,അർഷാദ് സാലി,രാജേഷ് കോരാണി,റെനീസ് നിസാമുദ്ദീൻ,അജ്മൽ പൂമംഗലം,സജു ഷംസുദ്ദീൻ,സനു ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.