തിരുവനന്തപുരം: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ (എസ്‌.സി.എഫ്‌.ഡബ്ല്യു.എ) ജില്ലാ കൺവെൻഷൻ 28നും 29നും നടക്കും.പാപ്പനംകോട് ദർശന ഓഡിറ്റോറിയത്തിൽ 29ന് രാവിലെ 10ന്‌ മന്ത്രി വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുമെന്ന്‌ സംഘാടക സമിതി ജനറൽ കൺവീനർ എസ്.രാധാകൃഷ്ണൻ പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. വയോജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ചുള്ള സെമിനാർ 28ന് വൈകിട്ട്‌ 5ന്‌ വി.ജോയി എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.എസ്‌.സി.എഫ്‌.ഡബ്ല്യു.എ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്‌ണൻ പങ്കെടുക്കും. എസ്‌.സി.എഫ്‌.ഡബ്ല്യു.എ ജില്ലാ പ്രസിഡന്റ്‌ ജി.രാജൻ,ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗം മുരളീധരൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.