vld-1

വെള്ളറട: വെള്ളറട സർക്കാർ ആശുപത്രിയിൽ ടോക്കൺ മെഷീൻ സ്ഥാപിക്കുന്നത് സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ മെഡിക്കൽ ഓഫീസറെ ഉപരോധിച്ചു. തർക്കങ്ങൾക്കിടയിൽ പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് അധികൃതർ പുതിയ ടോക്കൺ മെഷീൻ സ്ഥാപിച്ച് ഉദ്ഘാടനവും നടത്തി. സ്വകാര്യ വ്യക്തി ആശുപത്രിക്ക് വാങ്ങി നൽകിയ മെഷീൻ സ്ഥാപിച്ച് പ്രവൃത്തിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രവർത്തകർ മെഡിക്കൽ ഓഫീസറെ തടഞ്ഞുവച്ചത്. ഇതിനിടെ സംഭവമറിഞ്ഞെത്തിയ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് താണുപിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നിവർ എൽ.ഡി.എഫ് പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി. വെള്ളറട സി.ഐ പ്രസാദ്, എസ്.ഐ റസൽരാജ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കി.