
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒാഫീസിനും ആഭ്യന്തരവകുപ്പിനും എ.ഡി.ജി.പിക്കുമെതിരെ പി.വി.അൻവറടക്കം ഉന്നയിക്കുന്ന ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് അൻവർ നടത്തിയ വെളിപ്പെടുത്തലിൽ വിശദീകരണം തേടിയിട്ടുണ്ട്. അത് ഗൗരവമുള്ള വിഷയമാണ്. എന്ത് നടപടിയെടുത്തുവെന്നും വ്യക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.