
പരീക്ഷാഫലം
ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്സി./ബി കോം നവംബർ പരീക്ഷകൾക്ക് പിഴകൂടാതെ 30 വരെയും 150രൂപ പിഴയോടെ ഒക്ടോബർ 3വരെയും 400രൂപ പിഴയോടെ ഒക്ടോബർ 5വരെയും അപേക്ഷിക്കാം.
പ്രൈവറ്റ് രജിസ്ട്രേഷൻ വഴി ബി.എ./ബി.കോം./ബി.എ. അഫ്സൽ-ഉൽ-ഉലാമ/ബി.ബി.എ./ബികോം. അഡീഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ/ബി.കോം. അഡിഷണൽ ഇലക്ടീവ് ട്രാവൽ ആൻഡ് ടൂറിസം എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15വരെ നീട്ടി.
വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട്,മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ സർവകലാശാല പെൻഷൻകാർ സമർപ്പിക്കേണ്ട സമ്മതപത്രം www.kufinance.infൽ.
എം.ജി സർവകലാശാലാ
പരീക്ഷാ തീയതി
ആറാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി (2021 അഡ്മിഷൻ റെഗുലർ,2018 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ ഒക്ടോബർ 22 മുതൽ നടക്കും. ആറാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി (2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്,2016 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്,2015 അഡ്മിഷൻ ആവസാന മെഴ്സി ചാൻസ്) പരീക്ഷകൾക്ക് ഒക്ടോബർ എഴു വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എ പി.ജി.സി.എസ്.എസ് (2018 അഡ്മിഷൻ സപ്ലിമെന്ററി,2015 മുതൽ 2017 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് ജനുവരി 2024),പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റർ എം.എസ്സി ഫിസിക്സ് പി.ജി.സി.എസ്എ.എസ് (മെറ്റീരിയൽ സയൻസ് 2014 മുതൽ 2016 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് ആഗസ്റ്റ് 2023),പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സ്പോട്ട് അഡ്മിഷൻ സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപതിയിൽ എം.എസ്സി യോഗ ആൻഡ് ജെറിയാട്രിക് കൗൺസലിംഗിൽ എതാനും സീറ്റുകൾ ഒഴിവുണ്ട്.
കാലിക്കറ്റ് സർവകലാശാല
പരീക്ഷാ അപേക്ഷ
ഒന്നാം വർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ് ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ ഏഴ് വരെയും 190 രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകൾ,സി.ഡി.ഒ.ഇ,പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികളുടെ അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ്.എസ് യു.ജി 2019 പ്രവേശനം മുതൽ) ബി.എ,ബി.കോം,ബി.ബി.എ,ബി.എസ്സി മറ്റ് അനുബന്ധ വിഷയങ്ങളുടെയും നവംബർ 2024 റഗുലർ,സപ്ലിമെന്ററി,ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ അഞ്ചിന് തുടങ്ങും. സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.