camp

കണിയാപുരം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെയും കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷന്റെയും ആഭിമുഖ്യത്തിൽ ആർ.സി.സിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന സൗജന്യ കാൻസർ പരിശോധന ക്യാമ്പ് പോത്തൻകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.ഡി.ഒ ചെയർമാൻ തോട്ടിൻകര നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.ആർ.സി.സിയിലെ അഡീഷണൽ പ്രൊഫസർ ആൻഡ് ഹെഡ് ജിജിതോമസ്, അസോസിയേറ്റ് പ്രൊഫസർ കലാവതി,അണ്ടൂർക്കോണം സി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ എലിസബത്ത് ചീരൻ തുടങ്ങിയവർ നേതൃത്വം നൽകി. അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ,ജില്ലാപഞ്ചായത്ത് മെമ്പർ ഉനൈസ അൻസാരി,ബ്ലോക്ക് അംഗങ്ങളായ എം.എ.ഷഹിൻ,പുഷ്പാ വിജയൻ,ഷിബില സക്കീർ,പഞ്ചായത്തംഗങ്ങളായ ബുഷ്‌റ നവാസ്,രമ്യ,മാലിക് ജബ്ബാർ,കൈപ്പള്ളി വാഹിദ്,ഷഫീഖ് വടക്കതിൽ,സജീർ മെൻസിറ്റി,തുളസികല,ജോയ് പള്ളിപ്പുറം,അഷ്‌റഫ്‌ ചാന്നാങ്കര,സത്താർ,​ബിജു അബ്ദുൽ സലാം,അഡ്വ.നിസാം,അഷ്‌റഫ്‌,സഫർ ആലുമ്മൂട്,ശിവൻകുട്ടി,പൊടിമോൻ അഷറഫ് തുടങ്ങിയവർ പങ്കെടുത്തു.