
വെഞ്ഞാറമൂട്: കുട്ടികളുടെ നാടകവേദി രംഗപ്രഭാത് സ്ഥാപകൻ കെ.കൊച്ചു നാരായണപിള്ളയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പ്രമുഖ ഗാന്ധിയനും കേരള ഗാന്ധി സ്മാരക നിധി ചെയർമാനുമായ ഡോ.എൻ.രാധാകൃഷ്ണന് നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.50000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.ഒക്ടോബർ ഒന്നിന് രംഗപ്രഭാതിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പുരസ്കാരം സമർപ്പിക്കും.ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.വാർത്താ സമ്മേളനത്തിൽ എസ്. ഹരികൃഷ്ണൻ,കെ.എസ്.ഗീത,എസ്.ഹരീഷ്, രാജീവ് വെഞ്ഞാറമൂട്,ബാലകൃഷ്ണൻനായർ, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.