തിരുവനന്തപുരം: ജില്ലയിലെ പൂവാർ,അഞ്ചുതെങ്ങ് തീരദേശ പൊലീസ് സ്റ്റേഷനുകളിൽ ബോട്ട് കമാൻഡർ,സ്പെഷ്യൽ മറൈൻ ഹോംഗാർഡ് തസ്തികകളിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ബോട്ട് കമാൻഡർ തസ്തികയുടെ നിയമന കാലാവധി 89 ദിവസമാണ്.നിശ്ചിത മാസ ശമ്പളം 28,385 രൂപയാണ്.അപേക്ഷകൾ ഒക്ടോബർ 11ന് മുമ്പ് തിരുവനന്തപുരം പി.എം.ജിയിലുള്ള റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ നേരിട്ടോ തപാലിലോ ലഭിക്കണം.ഫോൺ: 0471 2302296.