
പാറശാല: പു.ക.സ പാറശാല മേഖലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ ചരിത്രത്തിലെ യെച്ചൂരി ഫോട്ടോ പ്രദർശനം സി.പി.എം പാറശാല ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ.അജയകുമാർ ഉദ്ഘാടനം ചെയ്തു. പാറശാല ഗാന്ധി പാർക്കിൽ നടന്ന ചടങ്ങിൽ പു.ക.സ മേഖലാ സെക്രട്ടറി വി.എം.ശിവരാമൻ,പു.ക.സ ജില്ലാ കമ്മിറ്റിയംഗം പാറശാല പത്മകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു, ശശിധരൻ നായർ, കലാധരേഷ്.പി.എസ്, ശ്രീനിവാസൻ .എം.എസ്,വിജയകുമാർ, രാജഗോപാൽ .എം, എസ്.അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.