തിരുവനന്തപുരം: ഇൻസൈറ്റോ നാഷണൽ എന്ന നാഷണൽ കോളേജിന്റെ സ്റ്റുഡന്റ് സപ്പോർട്ട് പ്രോജക്ടിന്റെ ഭാഗമായി കോളേജിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം നാഷണൽ സെമിനാർ സംഘടിപ്പിച്ചു. 'സംരംഭകത്വത്തിലൂടെയുള്ള ശാക്തീകരണവും വിജയത്തിലേക്കുള്ള വഴിയും' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്സ് ഡയറക്ടർ ഡോ.ബൈജു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.എ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പ് മേധാവി ഷിബിത.ബി.എസ്,കൊമേഴ്സ് വകുപ്പ് മേധാവി ഫാജിസാബീവി എന്നിവർ പങ്കെടുത്തു.