തിരുവനന്തപുരം : ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഇടപ്പഴഞ്ഞി എസ്.കെ ഹോസ്പിറ്റലിൽ ഹൃദ്രോഗത്തെ അതിജീവിച്ചവരുടെ ഹൃദയ സംഗമം നടത്തും. 29ന് മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പും സംഘടിപ്പിക്കും.വിദഗ്ദ്ധ കാർഡിയോളജിസ്റ്റുകളായ ഡോ.സുരേഷ്, ഡോ.അർഷാദ്,ഡോ.ഹരിഹര സുബ്രഹ്മണ്യ ശർമ്മ,ഡോ.രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് എക്കോ,ആർ.ബി.എസ്, ലിപ്പിഡ് പ്രൊഫൈൽ, ഇ.സി.ജി എന്നീ ടെസ്റ്റുകൾ സൗജന്യമായിരിക്കും.29ന് രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ കാർഡിയോളജിസ്റ്റുകളുടെ പരിശോധന സൗജന്യമായിരിക്കും.വിവരങ്ങൾക്ക്: 9746412025, 7907230070.