
തിരുവനന്തപുരം: എൻജിനിയറിംഗ് കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം പൂർത്തിയാക്കാനുള്ള സമയം ഒക്ടോബർ 23 വരെ നീട്ടാൻ മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശിച്ചു. ബിടെക്, ബി ആർക്ക് ഉൾപ്പെടെ കോഴ്സുകളിലേക്കുള്ള പ്രവേശനമാണ് നീട്ടിയത്. എ.ഐ.സി.ടി.ഇ പ്രവേശനത്തിനുള്ള അവസാന തീയതി നീട്ടിയ സാഹചര്യത്തിലാണിത്.