actor

തിരുവനന്തപുരം: അർജുന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. മനമുരുകി പ്രാർത്ഥിച്ച എല്ലാവരുടേയും ഹൃദയങ്ങളിലെ നൊമ്പരമായി പ്രിയപ്പെട്ട അർജുനെന്നാണ് നടൻ മോഹൻലാൽ അനുസ്മരിച്ചത്.

ഒപ്പം നിന്നവരെ നന്ദി അറിയിച്ച് മുഖ്യമന്ത്രി

അർജുന്റെ കുടുംബത്തിനും കേരളത്തിലെ ജനങ്ങൾക്കുമൊപ്പം നിന്നവർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തിലാണ് കേരളത്തിനും സർക്കാരിനും വേണ്ടി പിണറായി നന്ദി അറിയിച്ചത്. രക്ഷാപ്രവർത്തനം നടത്തിയ കർണാടക സർക്കാരിനോടുള്ള നന്ദിയും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.